headerlogo
politics

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു

108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസ് നൽകാൻ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ധാരണയായതിനെതുടർന്നാണ് സെപ്റ്റംബർ 17 മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചത്

 108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു
avatar image

NDR news

14 Sep 2026 09:02 PM

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസ് നൽകാൻ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെത്തുടർന്നാണ് സമരം ഒഴിവായത്. 2025-26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കങ്ങളെത്തുടർന്ന് ഈ മാസം 17 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നായിരുന്നു ജീവനക്കാരുടെ യൂണിയൻ അറിയിച്ചിരുന്നത്. എന്നാൽ സമരവുമായി മുന്നോട്ട് പോയാൽ 'എസ്മ' പ്രയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് മന്ത്രിയുമായി നടത്തിയ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെടുകയായിരുന്നു.

.     കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് കീഴിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ബോണസ് ലഭിക്കുന്നതാണന്ന് മന്ത്രി പറഞ്ഞു

NDR news
14 Sep 2026 09:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents