headerlogo
politics

ഇന്ന് വൈകിട്ട് കോഴിക്കോട് നഗരത്തിൽ സിപിഐഎം ബഹുജന റാലി : ഗതാഗത നിയന്ത്രണം

ബീച്ച് ഫ്രീഡം സ്ക്വയറിൽ സിപിഎമ്മിന്റെ ബഹുജന റാലി നടക്കുന്നതിനാൽ വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു

 ഇന്ന് വൈകിട്ട് കോഴിക്കോട് നഗരത്തിൽ സിപിഐഎം ബഹുജന റാലി : ഗതാഗത നിയന്ത്രണം
avatar image

NDR news

15 Sep 2026 08:28 AM

കോഴിക്കോട് :ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ സിപിഎമ്മിന്റെ ബഹുജന റാലി നടക്കുന്നതിനാൽ ഇന്ന് വൈകീട്ട് മൂന്ന് മണി മുതല്‍ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ബീച്ച് ഭാഗത്തേക്ക് വൈകീട്ട് മൂന്ന് മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ താഴെ പറയുന്ന വിധം ക്രമീകരിക്കേണ്ടതാണ്. 

.     എലത്തൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെങ്ങാലി ബ്രിഡ്ജിന്റെ അടിയിലൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംക്ഷനില്‍ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്യണം. പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണൂര്‍ റോഡ് – ക്രിസ്ത്യന്‍ കോളജ് ജംക്ഷന്‍ വഴി ഫ്‌ലൈ ഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് – എരഞ്ഞിപ്പാലം വഴി പിഡബ്ല്യുഡി റോഡിലുള്ള സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യണം

.     ഫറോക്ക്, രാമനാട്ടുകര, ബേപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പുഷ്പ ജംക്ഷന്‍ എകെജി ഫ്‌ലൈ ഓവര്‍ വഴി സീ ക്യൂന്‍ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം തിരിച്ച് കോതി സൗത്ത് ബീച്ചില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ക്രിസ്ത്യന്‍ കോളജ് കണ്ണൂര്‍ റോഡ് ജംക്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം അശോകപുരം വഴി സരോവരം റോഡിന് എതിര്‍വശത്തുള്ള പീവീസ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. 

.    നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചിട്ടുള്ളതിനാല്‍ റോഡരികിലും മറ്റ് നിരോധിത സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവര്‍ യാത്രാസമയം കണക്കിലെടുത്ത് നേരത്തെ യാത്ര തിരിക്കണം. ട്രാഫിക് ഡൈവേര്‍ഷനും നിയന്ത്രണവും രാത്രി 10 മണി വരെ ഉണ്ടായിരിക്കും.

.   ചരക്ക് വാഹനങ്ങള്‍ക്ക് ബീച്ച് ഭാഗത്തേക്ക് പൂര്‍ണ നിയന്ത്രണമുണ്ടായിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാവുന്ന പോലീസ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ 0495 2721017, 9497975656. പോലീസ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ എ പി ഷൗക്കത്തലി അഭ്യര്‍ത്ഥിച്ചു.

NDR news
15 Sep 2026 08:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents