സർക്കാർ ചിലവിലല്ല അമേരിക്കൻ സന്ദർശനം എന്ന് മന്ത്രി രമേശ് ചെന്നിത്തല
മന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശപര്യടനത്തെപ്പറ്റി ആരോപണം വന്ന സാഹചര്യത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞതാണിത്.
തിരുവനന്തപുരം: അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ വിഡിയോ സന്ദേശം പങ്കുവെച്ചു. സർക്കാർ ചെലവിലല്ല തന്റെ വിദേശയാത്രയെന്നും സംഘാടകരുടെ ചെലവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്‌സ് സൈമണിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും കുടുംബവും ഇവിടെ വന്നത്. മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായുള്ളത്. ഇവിടുത്തെ മലയാളി സംഘടനകളുടെ പരിപാടിയിലും പങ്കെടുത്തു. ഓണാഘോഷങ്ങളിലും പങ്കെടുക്കും. ജോസ് കെ. മാണിയടക്കമുള്ളവരും തന്നോടൊപ്പം സന്ദർശനത്തിനുണ്ടായിരുന്നു’ -ചെന്നിത്തല വീഡിയോയിലൂടെ അറിയിച്ചു.

