headerlogo
politics

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽപുതിയ മൂന്ന് അംഗങ്ങൾ. സംസ്ഥാന സമിതി വിപുലീകരിച്ചു

പി ജയരാജൻ,എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. കൂടാതെ ജോൺ ബ്രിട്ടാസിനെ പ്രത്യേക ക്ഷണിതാവാക്കി

 സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽപുതിയ മൂന്ന് അംഗങ്ങൾ. സംസ്ഥാന സമിതി വിപുലീകരിച്ചു
avatar image

NDR news

16 Sep 2026 09:49 AM

തിരുവനന്തപുരം: സിപിഎമ്മിൽ തിരുത്തൽ നടപടിയുടെ ഭാഗമായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും പുനസംഘടിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാന കമ്മറ്റിയിൽ തുടരുന്ന പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയർത്തി. കൂടാതെ എംബി രാജേഷ്, വി ശിവൻകുട്ടി എന്നിവരെകൂടി സെക്രട്ടറിയേറ്റിലേക്ക് ഉൾപെടുത്തി. എന്നാൽ തോമസ് ഐസകിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി.ജോൺ ബ്രിട്ടാസിനെ സെക്രട്ടറിയേറ്റിൽ ക്ഷണിതാവാക്കി. 

.     യുവതലമുറയെ ഉൾപ്പെടുത്തിയാണ് സംസ്ഥാന സമിതി പുതുക്കിയത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 9 പേരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയത്. എൽഡിഎഫ് കൺവീനറെ മാറ്റാനും ധാരണയായി. പി രാജീവ് പുതിയ കൺവീനറാകും. 

.     സംസ്ഥാന സമിതിയിലെ പുതിയ അംഗങ്ങൾ ഇവരാണ്. എം.വിജിൻ, ജെയ്ക് സി. തോമസ്, പി. എസ്. സഞ്ജീവ്, ആദർശ് എം. സജി, എം. ശിവപ്രസാദ്, ഒ. എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാക്ക്, പ്രഭാവർമ, സൂസൻ കോടി വീണ്ടും സമിതിയിൽ തിരിച്ചെത്തി

NDR news
16 Sep 2026 09:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents