ഹരിത ഭവനം പദ്ധതി രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല: യുഡിഎഫ്
ഹരിത ഭവനം പദ്ധതി രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ അരിക്കുളം പഞ്ചായത്ത് ഓഫീസ് യുഡിഎഫ് ധർണ്ണ ഡിസിസി സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു
അരിക്കുളം: പന്തലായനി ബ്ളോക്ക് പഞ്ചായത്തിന്റെ ഹരിത ഭവനം പദ്ധതി സി.പി.എം സ്പോൺസേർഡ് പരിപാടിയാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി രാജൻ മരുതേരി പറഞ്ഞു. അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ് സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. ഹരിതഭവനം പ്രോജക്ട് നടപ്പിലാക്കാൻ ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തത് അരിക്കുളം പഞ്ചായത്തിനേയാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പോലും അറിയാതെ സി.പി.എം കാരെ മാത്രം വിളിച്ച് യോഗം സംഘടിപ്പിച്ചത് അംഗീകരിക്കാനാവില്ല. അണികളെ പിടിച്ചു നിർത്താനായുള്ള അവസാന കച്ചിത്തുരുമ്പായി സി.പി.എം. പദ്ധതിയെ മാറ്റുകയാണ്. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനും സി.പി.എം.നേതൃത്വത്തിലുള്ള ഭരണ സമിതി ശ്രമിക്കുകയാണ്.
. യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി അംഗം മൂസ കോതമ്പ്ര മുഖ്യപ്രഭാഷണം നടത്തി.മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി,യു.ഡി.എഫ്പഞ്ചായത്ത് കൺവീനർ എൻ.കെ. അഷറഫ്,സി. നാസർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായവി.വി.എംബഷീർ മാസ്റ്റർ, സീനത്ത് വടക്കയിൽ,സജിത എളമ്പിലാട്ട്, കെ.എം. നാരായണി, സ്റ്റിജ അനീഷ്,ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, എസ്. മുരളീധരൻ, ഒ.കെ.ചന്ദ്രൻ ബീന വരമ്പച്ചേരി, സുഹ്റ രയരോത്ത്എന്നിവർ സംസാരിച്ചു.
. പി.കുട്ടികൃഷ്ണൻ നായർ, പി.പി.കെ അബ്ദുള്ള, പി.കെ.കെ. ബാബു, കെ.എംമുഹമ്മദ് അരിക്കുളം എന്നിവർ നേതൃത്വം നൽകി.

