headerlogo
politics

പി എഫ് വേതന പരിധി ഉയർത്തി കേന്ദ്രസർക്കാർ

പിഎഫ് വേതന പരിധി 15000ത്തിൽ നിന്ന് 25000 രൂപയായി വർദ്ധിപ്പിച്ചു . ഇതോടെ 51 ലക്ഷം ജീവനക്കാർക്ക് കൂടി ആനുകൂല്യം ലഭിക്കും

 പി എഫ് വേതന പരിധി ഉയർത്തി കേന്ദ്രസർക്കാർ
avatar image

NDR news

17 Sep 2026 02:13 PM

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പി എഫ് നിയമത്തിൽ നിർണായക മാറ്റം വരുത്തി. പി എഫ് വേതന പരിധി 15,000ൽ നിന്ന് 25,000 രൂപയായി ആയി ഉയർത്തി. 15,000–25,000 ശമ്പള പരിധിയിലുള്ള 51 ലക്ഷം ജീവനക്കാർക്ക് കൂടി ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി കേന്ദ്രസർക്കാരിന് പ്രതിവർഷം ചെലവ് 11,339 കോടി രൂപയാണ്. ജീവനക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

.    കൂടുതൽ വിപുലമായ ഈ സാമൂഹിക സുരക്ഷാ വലയം ജീവനക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ സഹായകരമാകും. പല സംസ്ഥാനങ്ങളിലും അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 15,000 രൂപയ്ക്ക് മുകളിലായിട്ടുണ്ട്, അതിനാൽ 2014-ൽ നിശ്ചയിച്ച ഈ പരിധിക്ക് ഇപ്പോൾ പ്രസക്തിയില്ലായിരുന്നു. അതുകൊണ്ടാണ് വിവിധ ചർച്ചകൾക്ക് ശേഷം ശമ്പള പരിധി 25,000 രൂപയായി ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

NDR news
17 Sep 2026 02:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents