headerlogo
politics

ആഡംബര വീടുകളിൽ സോളാർ വൈദ്യുതി പ്ലാന്റ് നിർബന്ധമാക്കും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സോളാർ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നു.

 ആഡംബര വീടുകളിൽ സോളാർ വൈദ്യുതി പ്ലാന്റ് നിർബന്ധമാക്കും
avatar image

NDR news

17 Sep 2026 03:57 PM

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സൗരോര്‍ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാനാണ് ആലോചന. ആഢംബര വീടുകള്‍ വൈദ്യുതിയില്‍ സ്വയം പര്യാപ്തരാകണം എന്ന നിര്‍ദ്ദേശം നല്‍കാനാണ് നീക്കം. വാണിജ്യ കെട്ടിടങ്ങളിലും സൗരോര്‍ജം നിര്‍ബന്ധമാക്കും. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജം കൂടിയ വിലയില്‍ വാങ്ങാനും ആലോചനയുണ്ട്

.    എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഏകദേശം 1,000 മെഗാ വാള്‍ട്ടോളം വൈദ്യുതി ഉത്പാദനമാണ് ഉയര്‍ത്തിയത്. സര്‍ക്കാരുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. സൗരോര്‍ജ പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു ആ നേട്ടത്തിനും കാരണം. ഇപ്പോള്‍ സംസ്ഥാനം ഏറ്റവും വലിയ വൈദ്യുതി ക്ഷാമത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് സമനമായ ബദല്‍ മാര്‍ഗത്തിലേക്ക് യുഡിഎഫ് സര്‍ക്കാരും കടക്കുന്നത്. ജല വൈദ്യുത പദ്ധതികള്‍ക്കും ഡീസല്‍ വൈദ്യുത പദ്ധതികള്‍ക്കും പരിമിതികള്‍ ഉണ്ടെന്നതും കൂടി സൗരോര്‍ജത്തെ കൂടുതല്‍ ആശ്രയിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതാണ്. ഇനി മുതല്‍ ആഢംബര വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും നമ്പര്‍ ലഭിക്കണമെങ്കില്‍ അവിടെ സൗരോര്‍ജ പാനലിനൊപ്പം സ്റ്റോറേജും നിര്‍ബന്ധമാക്കും.

NDR news
17 Sep 2026 03:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents