പവർക്കട്ടിനെതിരെ സിപിഐ കുറ്റ്യാടി കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തി.
സി പി ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ച് കോഴിക്കോട് ജില്ല എക്സിക്യട്ടീവ് കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
കുറ്റ്യാടി :സംസ്ഥാനത്ത് വൈദ്യൂതി വകുപ്പ് ഏർപ്പെടുത്തിയ പവർകട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ സംസ്ഥാന കൗൺസിലിന്റെ ആഹ്വാനപ്രകാരം കുറ്റ്യാടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ സിപിഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി.മാർച്ച് സിപിഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു .
. കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു റീന സുരേഷ്,ടി സുരേന്ദ്രൻ ,കെ പി നാണു ,ഒ.പി അനിൽ, പി ഭാസ്കരൻ, പി പി ശ്രീജിത്ത്, റീജ അനിൽ , വി വി പ്രഭാകരൻ സംസാരിച്ചു

