headerlogo
politics

പാലാ നഗരസഭ കോൺഗ്രസ് വിമതൻ വൈസ് ചെയർമാനായി

പാല നഗരസഭ വൈസ് ചെയർമാനായി കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് ഇടതു പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടു

 പാലാ നഗരസഭ കോൺഗ്രസ് വിമതൻ വൈസ് ചെയർമാനായി
avatar image

NDR news

18 Sep 2026 10:00 AM

കോട്ടയം: പാലാ നഗരസഭ വൈസ് ചെയർമാനായി കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് ബിജു മാത്യൂസ് വിജയിച്ചത്. ബിജുവിന് 14 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ പനക്കലിന് 11 വോട്ടുകൾ ലഭിച്ചു.

.    ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന ടോണി തൈപ്പറമ്പിലും ലിസിക്കുട്ടിയും കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ പനക്കലിന് വോട്ട് ചെയ്തു. കോൺഗ്രസ് വിമത രജിത പ്രകാശ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

NDR news
18 Sep 2026 10:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents