headerlogo
politics

ഡോ.ബി.അശോകും എന്‍.പ്രശാന്തും സുപ്രധാന വകുപ്പുകളിലേക്ക്.

കഴിഞ്ഞ സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകിനെയും എന്‍.പ്രശാന്തിനെയും മുഖ്യമന്ത്രി വി.ഡി.സതീശന്റെ കീഴിലുള്ള സുപ്രധാന വകുപ്പുകളിൽ നിയമിച്ചു.

 ഡോ.ബി.അശോകും എന്‍.പ്രശാന്തും സുപ്രധാന വകുപ്പുകളിലേക്ക്.
avatar image

NDR news

18 Sep 2026 09:19 AM

തിരുവനന്തപുരം:പിണറായി വിജയൻ സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകും എന്‍.പ്രശാന്തും മുഖ്യമന്ത്രി വി.ഡി.സതീശന്റെ കീഴിലുള്ള സുപ്രധാന വകുപ്പുകളിലേക്ക്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബി. അശോകിനെ പൊതുഭരണ വകുപ്പിന്റേയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റേയും കൂടി ചുമതല നല്‍കി. മുന്‍മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ മകന്‍ കെ. ബിജുവായിരുന്നു പൊതുഭരണ വകുപ്പു സെക്രട്ടറി. ടി.വി. അനുപമയായിരുന്നു ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പു സെക്രട്ടറി. അനുപമ ഗതാഗത വകുപ്പിലും ബിജു വനം വകുപ്പിലും തുടരും. മെസിയുടെ പേരിലുള്ള തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്ന കായിക വകുപ്പു സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്തിന് നികുതി വകുപ്പു സ്‌പെഷല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ രണ്ടു ഉദ്യോഗസ്ഥരും സസ്പെൻഷനിൽ ആയിരുന്നു .

NDR news
18 Sep 2026 09:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents