മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടു
സാമ്പത്തിക ക്രമക്കേടും, കൃത്യമായിട്ട് ഓഡിറ്റ് ചെയ്യാത്തതുമാണ് പിരിച്ചുവിടാൻ കാരണം. ക്ഷീര വികസന വകു പ്പ് രജിസ്ട്രാർ ആണ് പിരിച്ച് വിടൽ ഉത്തരവിറക്കിയത്.
കോഴിക്കോട്: മില്‍മ മലബാര്‍ മേഖല യൂണിയന്‍ പിരിച്ചുവിട്ടു. മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലാണ് നടപടി. അഡ്മിനിസ്‌ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടര്‍ ചുമതലേറ്റെടുത്തു.
. ക്ഷീര വികസന വകുപ്പ് രജിസ്ട്രാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എംഡിആര്‍എഫ് രൂപീകരിച്ച ശേഷം ഇതുവരെയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരുന്നത്.
. കാസര്‍ഗോഡ് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാല്‍ സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായതായാണ് പരാതി. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കില്‍ കുറവ് ചെയ്ത് ക്രമക്കേട് നടത്തി. മലപ്പുറം ഡയറിയില്‍ നെയ്യ് മോഷണം, പാലുല്‍പന്നങ്ങളുടെ സ്റ്റോക്കില്‍ 84,45,000 രൂപയുടെ ക്രമക്കേട് എന്നിവ നടന്നതായും ആരോപണമുണ്ട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി ഒരു കോടി 50 ലക്ഷം ചിലവാക്കി. 50 ലക്ഷത്തിന്റെ ഗ്രാന്‍ഡ് ലഭിക്കാന്‍ 25 ലക്ഷം ചിലവാക്കി എന്നും പരാതിയുണ്ട്.

