headerlogo
politics

എം വി ഡി ഓഫീസുകളിൽ ഉച്ചക്കുശേഷവും പൊതുജനങ്ങൾക്ക് സേവനം ഉണ്ടായിരിക്കും

രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഓഫീസ് പ്രവർത്തനസജ്ജമായിരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം

 എം വി ഡി ഓഫീസുകളിൽ ഉച്ചക്കുശേഷവും പൊതുജനങ്ങൾക്ക് സേവനം ഉണ്ടായിരിക്കും
avatar image

NDR news

19 Sep 2026 09:51 PM

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എല്ലാ ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.

.     ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

NDR news
19 Sep 2026 09:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents