പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു
പിഎസ് സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടിസിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം:പരീക്ഷാ ക്രമക്കേടുകളില്‍ ചോദ്യം ചെയ്യാന്‍ പിഎസ് സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന നോട്ടീസിനെതിരെ പിഎസ് സി ഹൈക്കോടതിയെ സമീപിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം വീണ്ടും കത്ത് നല്‍കാനിരിക്കെയാണ് പിഎസ്സിയുടെ നീക്കം.

