മന്ത്രി കെ എം ഷാജി ഉപയോഗിച്ച റെയിഞ്ച് റോവർ തിരിച്ചേൽപ്പിച്ചു
സർക്കാർ വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ ഉപയോഗിച്ച മന്ത്രി കെഎം ഷാജി വിമർശനത്തെ തുടർന്ന് തിരിച്ചേൽപ്പിച്ചു.
കണ്ണൂർ: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാർ തിരിച്ചേൽപ്പിച്ച് മന്ത്രി കെ.എം ഷാജി.ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് കാർ തിരിച്ചേൽപ്പിച്ചത്.
. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനൽകിയത്. കാർ തില്ലങ്കേരിയിലെ വീട്ടിലെത്തിച്ചു. സ്വകാര്യവാഹനം ഉപയോഗിച്ചപ്പോൾ ഇന്ധനചാർജ് സർക്കാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് കെ എം ഷാജിയുടെ ഓഫീസ് അറിയിച്ചു.
. മന്ത്രിയുടെ റേഞ്ച് റോവർ ഉപയോഗത്തിൽ വിമർശനവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. സർക്കാർ അനുവദിച്ച വാഹനം സർവീസിന് നൽകിയപ്പോഴാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദീകരിച്ചു.

