മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം
നിയമസഭ ഇലക്ഷന് മുമ്പ് ഉദ്ഘാടനം ചെയ്ത റോഡിന്റെ പണി ഇപ്പോഴും പൂർത്തിയായിട്ടില്ല. കെ ജയന്ത് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം .
കോഴിക്കോട് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചെന്നും അഴിമതി നടന്നെന്നും കാണിച്ച് കെ ജയന്ത് എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത റോഡില്‍ ഇപ്പോഴും പണികള്‍ പൂര്‍ത്തിയായിട്ടില്ല.
. മിഡ്‌ലാന്റ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് കരാർ നൽകിയതിലടക്കം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പരാതിയിലെ ആരോപണം.

