headerlogo
politics

ബസ് വാങ്ങാൻ കെഎസ്ആർടിസിക്ക് 40 ലക്ഷം രൂപ വ്യവസായി സംഭാവന നൽകി

അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ് നൽകിയ 40 ലക്ഷം രൂപയുടെ ചെക്ക് കെഎസ്ആർടിസിക്ക് വേണ്ടി മുഖ്യമന്ത്രി വിഡി സതീശൻ ഏറ്റുവാങ്ങി

 ബസ് വാങ്ങാൻ കെഎസ്ആർടിസിക്ക്  40 ലക്ഷം രൂപ വ്യവസായി സംഭാവന നൽകി
avatar image

NDR news

24 Sep 2026 11:21 AM

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി വ്യവസായി. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് മുഖ്യമന്ത്രി വി ഡി സതീശന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.

.    ജോസിന്റെ ഉടമസ്ഥതയിലുള്ള ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനിയുടെ പേരിലാണ് സംഭാവന. അങ്കമാലി ഡിപ്പോയിൽ നിന്നാണ് ബസ് സർവീസ് നടത്തുക. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നാണ് ജോസിന്റെ ആവശ്യം.സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്‌പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്.

.     തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് പുറമെ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും ബസുകൾ നൽകാം.

NDR news
24 Sep 2026 11:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents