headerlogo
politics

ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും

സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാനായി 1068 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ

 ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും
avatar image

NDR news

24 Sep 2026 06:59 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. ഇതിനായി ധനവകുപ്പ് 1068 കോടി രൂപ അനുവദിച്ചു.

.    സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110 കോടി രൂപയുമാണ് തുക വകയിരുത്തിയിരിക്കുന്നത്. അതത് മാസത്തെ പെൻഷൻ വിതരണം മുടങ്ങാതെ കൃത്യമായി ആ മാസങ്ങളിൽ തന്നെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു.

.     ഇന്ന് മുതൽ തന്നെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ടും പെൻഷൻ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

NDR news
24 Sep 2026 06:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents