headerlogo
politics

മരുന്ന് ക്ഷമം സർക്കാർ ആശുപത്രികൾ പ്രതിസന്ധിയിൽ

പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി അപസ്മാരം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് പ്രധാനമായ ക്ഷാമം

 മരുന്ന് ക്ഷമം സർക്കാർ ആശുപത്രികൾ പ്രതിസന്ധിയിൽ
avatar image

NDR news

25 Sep 2026 08:44 PM

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. മരുന്ന് ക്ഷാമം പൊതുജനം അറിയാതിരിക്കാൻ പരമാവധി ലോക്കൽ പർച്ചേസിംഗ് നടത്താനാണ് ആശുപത്രികൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഭീമമായ കുടിശ്ശികയുള്ളതിനാൽ സ്വകാര്യ വിതരണക്കാർ വിസമ്മതിക്കുകയാണ്.

.     മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറമേ പല പ്രധാന ജനറൽ, ജില്ലാ ആശുപത്രികൾക്കും 100 കോടി രൂപയ്ക്ക് മുകളിൽ കുടിശ്ശികയുണ്ട്. തിരുവനന്തപുരം, എറണാകുളം ജനറൽ ആശുപത്രികൾക്ക് മാത്രം 120 കോടിയോളമാണ് കുടിശ്ശികയിനത്തിൽ നൽകാനുള്ളത്. കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയ വകയിൽ സർക്കാർ ആശുപത്രികൾക്ക്ലഭിക്കാനുള്ള കോടികളും കുടിശ്ശികയായി കിടക്കുകയാണ്. ഈ പ്രതിസന്ധിക്കിടയിൽ അപ്പപ്പോൾ പണം നൽകി മരുന്നുകൾ വാങ്ങാൻ ആശുപത്രികൾ പ്രയാസപ്പെടുന്നു.

.    അടുത്തയാഴ്ചയോടെ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ അടുത്തയാഴ്ചയെങ്കിലും പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ആശുപത്രി അധികൃതർ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. വൺ ടൈം സെറ്റിൽമെന്റ് വഴി കുടിശ്ശിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. കൂടാതെ പർച്ചേസ് ഓർഡർ പ്രകാരമുള്ള സ്റ്റോക്ക് വേഗത്തിലെത്തിക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. ചില മരുന്നുകൾക്കായി റീ-ടെൻഡർ വിളിക്കേണ്ടി വന്നതാണ് നിലവിലെകാലതാമസത്തിന് ഇടയാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

NDR news
25 Sep 2026 08:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents