headerlogo
politics

ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തി

ഭിന്നശേഷിക്കാർ വാങ്ങുന്ന വാഹനങ്ങൾക്കുള്ള നികുതിയിളവ് പരിധി 7 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കിയതായി ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു

 ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തി
avatar image

NDR news

25 Sep 2026 02:36 PM

തിരുവനന്തപുരം: ഭിന്നശേഷിക്കാർ വാങ്ങുന്ന വാഹനങ്ങൾക്കുള്ള നികുതിയിളവിന്റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി വർധിപ്പിച്ചതായി ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു.

.    ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങി ഒന്നിലധികം വൈകല്യങ്ങളുള്ളവർ വാങ്ങുന്ന വാഹനങ്ങൾക്കായിരുന്നു നേരത്തെ ഏഴ് ലക്ഷം രൂപ വരെയുള്ള പർച്ചേസ് മൂല്യത്തിന് മോട്ടോർ വാഹന നികുതിയിൽ ഇളവ് നൽകിയിരുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രസംഗത്തിൽ ഈ പരിധി 15 ലക്ഷമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

.     ഇതിന്റെ ഭാഗമായി കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയെന്ന് മന്ത്രി വ്യക്തമാക്കി.

NDR news
25 Sep 2026 02:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents