headerlogo
politics

തിരുവോണം ബംപർ 30 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം

30 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്നതാണ്

 തിരുവോണം ബംപർ 30 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം
avatar image

NDR news

26 Sep 2026 07:51 AM

തിരുവനന്തപുരം: എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്.

.     ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബംപര്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നുപോലുമില്ല.

.     450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. ഒന്നാം സമ്മാനത്തുക 30 കോടിയെന്ന റെക്കോഡും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുക. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ്.ലോട്ടറി വകുപ്പില്‍ നിന്നും ഹോള്‍സെയില്‍ ഏജന്റുമാരില്‍ നിന്നും ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങിയ ബാക്കിയുള്ള ടിക്കറ്റുകളും വൈകാതെ പൂര്‍ണമായി വിറ്റഴിയുമെന്നാണ് കണക്കാക്കുന്നത്. 12 ലക്ഷം രൂപ ഒന്നാം സമ്മാനവുമായി പൂജാ ബംപർ ഉടൻ എത്തുന്നതാണ്.

NDR news
26 Sep 2026 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents