കോൺഗ്രസ് പതിനൊന്നാം വാർഡ് കമ്മിറ്റി പ്രതിഭകളെ അനുമോദിക്കുന്നു
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോൺഗ്രസ് പതിനൊന്നാം വാർഡ് കമ്മിറ്റി നടത്തുന്ന അനുമോദന ചടങ്ങ് ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യുന്നു
നടുവണ്ണൂർ: കോൺഗ്രസ് പതിനൊന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു എൻഎം എംഎസ് ,യുഎസ് എസ്, എൽ എസ് എസ് വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. കൂടാതെ മികച്ച നടനുള്ള അവാർഡ് നേടിയ പ്രജിത്ത് നടുവണ്ണൂരിനെയും പ്രശസ്ത കവി നിഖിലേഷ് നടുവണ്ണൂരിനെയും ചടങ്ങിൽ വെച്ച് പ്രത്യേകം അനുമോദിക്കുന്നതാണ് .
. അനുമോദന ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യുന്നതാണ് . ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടുവണ്ണൂർ ജവാൻ ഷൈജു സ്റ്റോപ്പിനടുത്ത് കരുണാലയത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി,രാമചന്ദ്രൻ പരപ്പിൽ പ്രസാദ് വിപി തുടങ്ങിയവർ പങ്കെടുക്കുന്നു

