headerlogo
politics

വഖഫ് ബോർഡ് പിരിച്ചുവിടാൻ ഒരുങ്ങി സർക്കാർ

നിലവിലുള്ള അംഗങ്ങളിൽ പലർക്കും യോഗ്യതയില്ലെന്ന് പറഞ്ഞാണ് സർക്കാർ പിരിച്ചുവിടാൻ ഒരുങ്ങുന്നത്

 വഖഫ് ബോർഡ് പിരിച്ചുവിടാൻ ഒരുങ്ങി സർക്കാർ
avatar image

NDR news

28 Sep 2026 10:13 AM

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് അം​ഗങ്ങളെ പിരിച്ചുവിടാൻ ശ്രമിക്കുന്നത്. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. അം​ഗങ്ങളെ പിരിച്ചുവിട്ട് ഉടൻ വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെകേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ നീക്കം. ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്‌. ഹംസയെ ചെയർമാൻ ആക്കിയത്. നാലര വർഷം കാലാവധി ശേഷിക്കെയാണ് അം​ഗങ്ങളെ പിരിച്ചുവിടാനൊരുങ്ങുന്നത്. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ സർക്കാരിന് അമർഷമുണ്ട്.

NDR news
28 Sep 2026 10:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents