headerlogo
politics

ഇനി കെഎസ്ആർടിസി ബസ് എംഎൽഎമാർക്കും സ്പോൺസർ ചെയ്യാം

എംഎൽഎമാരുടെ ആ സ്ഥിതിവികസന ഫണ്ടിൽ നിന്നും 3 കെഎസ്ആർടിസി ബസുകൾ വാങ്ങാൻ സർക്കാർ അനുമതിയായി .

 ഇനി കെഎസ്ആർടിസി ബസ് എംഎൽഎമാർക്കും സ്പോൺസർ ചെയ്യാം
avatar image

NDR news

28 Sep 2026 10:25 AM

തിരുവനന്തപുരം: ഗതാഗതം ശക്തിപ്പെടുത്തുന്നതിന് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ അനുവാദമുണ്ട്.

.    ഈ ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങൾക്കായിരിക്കും സർവീസുകളിൽ ആദ്യ മുൻഗണന നൽകുക. വാങ്ങാൻ ഉദ്ദേശിക്കുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായി (സിഎംഡി) ആലോചിച്ചായിരിക്കും എംഎൽഎമാർ അന്തിമമായി തീരുമാനിക്കുക.

.   എംഎൽഎമാരിൽ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. നികുതികളും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെ ഒരു ബസിന് വരുന്ന ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30-നകം കെഎസ്ആർടിസി സിഎംഡി ജനപ്രതിനിധികൾക്ക് കൈമാറണം. തുടർന്ന്, ബസുകൾ വാങ്ങുന്നതിനായി തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിർദേശം ഒക്ടോബർ 15-നകം എംഎൽഎമാർ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

NDR news
28 Sep 2026 10:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents