headerlogo
politics

തദ്ദേശ വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

38 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് രാവിലെ 7 മണിക്ക് തുടങ്ങി

 തദ്ദേശ വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി
avatar image

NDR news

28 Sep 2026 09:03 AM

തിരുവനനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ ആകെ 38 വാർഡുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകൾ, മൂന്ന് മുൻസിപ്പാലിറ്റി വാർഡുകൾ, കോട്ടയം - പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് സമയം. വാശിയേറിയ പ്രചരണമാണ് മുന്നണികൾ കാഴ്ചവെച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും

NDR news
28 Sep 2026 09:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents