ലഹരിക്കെതിരെ ജനസേന കോട്ടൂർ പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട പദ്ധതിയായ തുഫാൻ 2.0 കോട്ടൂർ പഞ്ചായത്തിൽ തൂഫാൻ ജനസേന കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു
കൂട്ടാലിട: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ തൂഫാൻ 2.0 വിന്റെ ഭാഗമായി ലഹരിക്കെതിരെ ജനസേന കോട്ടൂർ പഞ്ചായത്ത് തല പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത ടീച്ചർ നിർവഹിച്ചു.
മുഖ്യാതിഥി ബാലുശ്ശേരി പോലീസ് സബ് ഇൻസ്പ്ക്ടർ എൻ റസാഖ് പതാക ഉയർത്തി.കോട്ടുർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ സിനി അധ്യക്ഷയായി സെക്രട്ടറി. സജിത് സ്വാഗതം പറഞ്ഞു
. പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ സാമൂഹ്യ പ്രവർത്തകർ ഹരിത കർമ്മ സേനാ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിഷ് തൂഫാൻ വാരിയർ ബഡ്ജ് നൽകി..
ആരോഗ്യവിദ്യാഭാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർ പേഴ്സൻ സാജിറ ഷമീർ ആശംസ നേർന്നു
ചടങ്ങിൽ മലപ്പുറത്ത് നടന്ന സംസ്ഥാന തല ഉൽഘടനത്തിന്റെ വീഡിയോ പ്രദർശനം നടത്തി പോലീസ് സബ് ഇൻസ്പെക്ടർ എൻ റസാഖ് ക്ലാസ് നയിച്ചു. കോട്ടൂർ പഞ്ചായത്ത് എഫ് എച്ച് സി.എച്ച്.ഐ. ഹരീഷ് നന്ദി പറഞ്ഞു

