ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് മുന്നേറി
ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽഡിഎഫ് യുഡിഎഫിന്റെ 7 സീറ്റുകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വൻ്റി-ട്വന്റി വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് നേട്ടമുണ്ടാക്കിയത്.
. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന് 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളും ഉണ്ടായിരുന്നു. എൽഡിഎഫിന് മൂന്ന് സീറ്റുകൾ അധികം കിട്ടി. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വൻ്റി-ട്വന്റി നിലനിർത്തുകയായിരുന്നു. എൽഡിഎഫ് യുഡിഎഫിൻ്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിൻ്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.

