headerlogo
politics

പെൻഷൻ ഇനി ഒറ്റ അക്കൗണ്ടിലൂടെ മാത്രം

സർവീസ് ടെൻഷനും കുടുംബ പെൻഷനും ഒരു അക്കൗണ്ടിലൂടെ മാത്രം കൈപ്പറ്റിയാൽ മതിയെന്ന് സർക്കാർ ഉത്തരവ്

 പെൻഷൻ ഇനി ഒറ്റ അക്കൗണ്ടിലൂടെ മാത്രം
avatar image

NDR news

30 Sep 2026 05:52 PM

തിരുവനന്തപുരം: സർവീസ് പെൻഷനും കുടുംബ പെൻഷനും വെവ്വേറെ അക്കൗണ്ടുകൾ വഴി കൈപ്പറ്റുന്നവർക്ക് ഇനി മുതൽ ഒറ്റ അക്കൗണ്ടിലൂടെ തുക നൽകാൻ ധനവകുപ്പ് ഉത്തരവിട്ടിരിക്കുന്നു. മെഡിക്കൽ അലവൻസ്, ഉത്സവബത്ത, 80 വയസ്സിന് മുകളിലുള്ളവർക്കുള്ള സ്പെഷ്യൽ കെയർ അലവൻസ് എന്നിവ അനധികൃതമായി കൈപ്പറ്റുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ നടപടി. വരുന്ന ജനുവരി ഒന്നു മുതലാണ് ഈ മാറ്റം നിലവിൽ വരുന്നത്. ഒന്നിലധികം പെൻഷനുകൾ ലഭിക്കുന്നവർ ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടോ,ട്രഷറി അക്കൗണ്ടോ മണി ഓർഡർ രീതിയോ ഇതിനായി തെരഞ്ഞെടുക്കേണ്ടതാണ്. വെവ്വേറെ രീതികളിൽ പെൻഷൻ കൈപ്പറ്റുന്നവരെ കണ്ടെത്തി ട്രഷറിയിൽ നിന്ന് നോട്ടീസ് നൽകുമെന്നും, നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം താൽപ്പര്യമുള്ള അക്കൗണ്ട് വിവരം ട്രഷറിയെ അറിയിക്കണം. തുടർന്ന് ഇതിൽ ഏതെങ്കിലും ഒന്നിന് മാത്രം മസ്റ്റർ ചെയ്താൽ മതിയാകും.

NDR news
30 Sep 2026 05:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents