headerlogo
politics

എസ്എഫ്ഐക്കാരെ മർദ്ദിച്ചതിൽ നടുവണ്ണൂരിൽ പ്രതിഷേധം

എസ്എഫ്ഐ വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി മദിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം നടുവണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി

 എസ്എഫ്ഐക്കാരെ മർദ്ദിച്ചതിൽ നടുവണ്ണൂരിൽ പ്രതിഷേധം
avatar image

NDR news

01 Oct 2026 10:15 PM

നടുവണ്ണൂർ: എസ്എഫ്ഐ സഖാക്കളെ അതിക്രൂരമായി മർദ്ദിച്ച കേരളാ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നടുവണ്ണൂർ അങ്ങാടിയിൽ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. നടുവണ്ണൂർ ലോക്കൽ സെക്രട്ടറി ബി.കെ ജിജീഷ് മോൻ , ഇ സുരേഷ് ബാബു എന്നിവർസംസാരിച്ചു. കേരള സർക്കാറിൻ്റെ അനുവാദത്തോടുകൂടി പോലീസും യൂത്ത് കോൺഗ്രസ്സും നടത്തിയ അക്രമത്തിൽ യോഗം പ്രതിഷേധം രേഖപ്പടുത്തി.

NDR news
01 Oct 2026 10:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents