ഇന്ന് എസ്എഫ്ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്
യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് കയറി വിദ്യാർത്ഥികളുടെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്
തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു.
. പൊലീസിന്റെയും യൂത്ത് കോൺഗ്രസ് - കെഎസ്‍യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും.
. കൂടാതെ, പൊലീസ് ആക്രമണത്തിനെതിരെ ഇന്ന് വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്.

