headerlogo
politics

മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നതായി വിമർശനം

ക്യാബിനറ്റ് പദവിയിലുള്ള ഭരണപരിഷ്കാര കമ്മീഷനും ഡൽഹിയിലുള്ള പ്രത്യേക പ്രതിനിധിയും പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ ഏറെ വിമർശിച്ചതാണ്

 മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നതായി വിമർശനം
avatar image

NDR news

02 Oct 2026 11:33 AM

തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ തുറന്നെതിർത്ത തീരുമാനങ്ങളെല്ലാം ഭരണത്തിൽ വന്നപ്പോൾ നടപ്പാക്കുന്നതാണ് വിഡി സതീശൻ സർക്കാർ നേരിടുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ഭരണ പരിഷ്കകണ കമ്മീഷൻ മുതൽ ദില്ലിയിലെ സർക്കാർ പ്രതിനിധിയെ വരെ പരിഹസിച്ചിരുന്ന കോൺഗ്രസ് യുഡിഎഫ് നേതാക്കൾ ഇപ്പോൾ അതേ പദവികളുടെ അവകാശത്തെ ചൊല്ലിയാണ് പരസ്പരം പോരടിക്കുന്നതും.

.    2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വിഎസ് അച്യുതാനന്ദന് കിട്ടിയ ഭരണ പരിഷ്കാര കമ്മീഷനും ക്യാബിനറ്റ് പദവിക്കമെതിരെ പ്രതിപക്ഷം വിമർശിച്ചിരുന്നു. പദവി ധൂർത്താണെന്നും കമ്മീഷൻ ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷം പരിഹസിച്ചിരുന്നു.

.        വിഡി സതീശൻ അധികാരത്തിലെത്തി മാസം നാലാകും മുൻപെ ക്യാബിനറ്റ് പദവിയിൽ ഭരണ പരിഷ്കരണത്തിന് കമ്മീഷൻ വന്നു. പോരാത്തതിന് മുന്നണിയറിഞ്ഞില്ലെന്നും മുഖ്യമന്ത്രി സ്വയമെടുത്ത തീരുമാനമെന്ന വിമർശനവും. ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി കെവി തോമസിന് ഒരുകോടി രൂപയോളം ചെലവാക്കിയെന്ന കണക്കാഘോഷിച്ച വിഡി സതീശനും സംഘവും ഇപ്പോൾ അതേ പദവിയിലേക്ക് ജി ദേവരാജനെ നിയോഗിച്ചിരിക്കുകയാണ് .

NDR news
02 Oct 2026 11:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents