ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
തിരുവനന്തപുരത്ത് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടുവണ്ണൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
നടുവണ്ണൂർ : തിരുവനന്തുപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ സംഘങ്ങളും പോലീസും ചേർന്ന് എസ്എഫ്ഐ വിദ്യാർത്ഥികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
. പ്രതിഷേധ യോഗം ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് ജോ:സെക്രട്ടറി കെ. അതിത്ത് ഉദ്ഘാടനം ചെയ്തു. ലിജി അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡണ്ട് ശരത് കിഴക്കേടത്ത് , അശ്വിൻ സി എസ് എന്നിവർ സംസാരിച്ചു. മിഥുൻ മഠത്തിൽ കുനിയിൽ,ഷിഗിൽലാൽ, അഖിൽ എസ്. കെ, റിബിൻ ആർ . ബി , നവനീത്, ജഗൻ ആർ.ജിഎന്നിവർ നേതൃത്വം നൽകി.

