headerlogo
politics

ബിജെപി കൗൺസിലർ ആർ ശ്രീലേഖ രാജിവച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ രാജിവച്ചു

 ബിജെപി കൗൺസിലർ ആർ ശ്രീലേഖ രാജിവച്ചു
avatar image

NDR news

03 Oct 2026 02:55 PM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ ശ്രീലേഖ രാജിവെച്ചു . വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം. ശ്രീലേഖരാജിവെച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി

.       2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയറായി ഉയർത്തിക്കാട്ടിയായിരുന്നു ആർ ശ്രീലേഖയെ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിനറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ബിജെപി നേതാവ് വിവി രാജേഷിനെയാണ് പാർട്ടി മേയറായി തെരഞ്ഞെടുത്തത്. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ. നേതൃത്വവുമായി ഇതേച്ചൊല്ലിയുള്ള ഭിന്നതയാണ് രാജിയിലെത്തിയത്.

NDR news
03 Oct 2026 02:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents