headerlogo
politics

ഗ്യാനേഷ് കുമാര്‍ രാജിവെക്കുക; ഉള്ളിയേരിയില്‍ യൂത്ത് ലീഗ് പ്രതിഷേധം

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉള്ളിയേരിയിൽ മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

 ഗ്യാനേഷ് കുമാര്‍ രാജിവെക്കുക; ഉള്ളിയേരിയില്‍ യൂത്ത് ലീഗ് പ്രതിഷേധം
avatar image

NDR news

03 Oct 2026 09:00 AM

ഉള്ളിയേരി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും, ഡൽഹിയിൽ സമരം നടത്തിയ മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും മുസ്ലിം യൂത്ത് ലീഗ് ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

.     മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം സിറാജ് ചിറ്റേടത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിറാജ് നാറാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നവാസ് തയ്യുള്ളതില്‍, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഹീം ഇടത്തില്‍, പി. എം. മുഹമ്മദലി, സാജിദ് നാറാത്ത്, ഷാബില്‍ ഇടത്തില്‍, ലബീബ്, മുഹ്‌സിന്‍, അര്‍ഷാദ് ഉള്ളൂര്‍, സിനാന്‍ ഇടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

NDR news
03 Oct 2026 09:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents