രാജ്യത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം: സത്യൻ മൊകേരി
സി.പി.ഐ മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ സംഘടിപ്പിച്ച മതനിരപേക്ഷ സദസ് ഉദ്‌ഘാടനം ചെയ്തു സംസാാരിക്കുകയായിരുന്നു അദ്ദേഹം
മേപ്പയൂർ: രാജ്യത്തിൻ്റെ നന്മകളെയും മൂല്യങ്ങളെയും മറന്നു കൊണ്ട് രാജ്യത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പോരാട്ടങ്ങൾ ഉയർന്നു വരണമെന്ന് സിപിഐ സംസ്ഥാന അസി സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുകയാണ് കേന്ദ്ര ഭരണകൂടം. മഹാത്മജിയുടെ ഘാതകർ പുതിയ രൂപത്തിലും ഭാവത്തിലും വിവിധ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. മഹാത്മജിയുടെ സന്ദേശങ്ങൾ ലോകമുള്ളിടത്തോളം നിലനിൽക്കുമെന്നും അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ രാജ്യം നേരിടുന്ന വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യവ്യാപകമായ ക്യാമ്പയിനുകൾക്കാണ് സി.പി.ഐ നേതൃത്വം നൽകുന്നത്.
. സി.പി.ഐ മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ സംഘടിപ്പിച്ച മതനിരപേക്ഷ സദസ് ഉദ്‌ഘാടനം ചെയ്തു സംസാാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി സി ബിജു അധ്യക്ഷത വഹിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ എം എം സചീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കൗൺസിൽ അംഗം പി. ബാലഗോപാലൻ മാസ്റ്റർ,ഇ രാജൻ മാസ്റ്റർ, എ ബി ബിനോയ്, കെ കെ അജിതകുമാരി, എന്നിവർ സംസാരിച്ചു. മണ്ഡലം അസി. സെക്രട്ടറി എം.കെ രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
. ബാബു കൊളക്കണ്ടി, പി.ടി ശശി, കെ വി നാരായണൻ, കെ രാജേന്ദ്രൻ , ടി.കെ. വിജയൻ, പി.കെ സുരേഷ് , ബി ബി ബിനീഷ് , ശശി പൈതോത്ത്, കെ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ മുഖത്തിൽ നിന്നും മാറ്റി ദേശീയപ്രസ്ഥാനത്തിന് മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും മുഖം നൽകിയത് മഹാത്മാഗാന്ധിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം എം സചീന്ദ്രൻ പറഞ്ഞു.

