headerlogo
politics

ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ്

2006 ൽ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്ത് കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം.

 ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ്
avatar image

NDR news

04 Oct 2026 05:17 PM

തിരുവനന്തപുരം: മുൻ പൊതുമരാമത്ത് സെക്രട്ടറിയും നിലവിലെ ചീഫ് ഇലക്ഷൻ കമീഷണറുമായ ഗ്യാനേഷ് കുമാറിനെതിരായി വിജിലൻസ് അന്വേഷണം. കെ.എസ്.ടി.പി അഴിമതി ആരോപണത്തിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതി പ്രഥമദൃഷ്ട്യാ കഴമ്പുള്ളതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

.      2006-ൽ ഗ്യാനേഷ് കുമാർ പി.ഡബ്ല്യു.ഡി സെക്രട്ടറിയായിരിക്കെ, ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ കെ.എസ്.ടി.പിയുടെ അങ്കമാലി-തിരുവനന്തപുരം എം.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് നിലവിലെ പരാതി. അന്ന് പദ്ധതിയുടെ കരാർ ഏറ്റെടുത്ത ഇൻഡോ-മലേഷ്യൻ കൺസോർഷ്യത്തിന്റെ ചീഫ് പ്രോജക്ട് എൻജിനീയറായിരുന്ന ലീ സീ ബിൻ ക്വാലാലംപൂരിൽ ജീവനൊടുക്കിയിരുന്നു. അദ്ദേഹത്തിൽ നിന്ന് കണ്ടെടുത്ത രണ്ട് ആത്മഹത്യാക്കുറിപ്പുകളിൽ ഒന്നിൽ ഗ്യാനേഷ് കുമാറിന്റെ പേര് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

NDR news
04 Oct 2026 05:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents