യു.ഡി.എഫ് താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി
യുഡിഎഫിന്റെ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ പ്രകടനം നടത്തി
താമരശ്ശേരി: യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.യു.ഡി.എഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രകടനം.
. പ്രകടനവും പ്രതിഷേധ പൊതുയോഗവും . കെ.പി.സി.സി മെമ്പര്‍ പി.സി.ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി.ബാപ്പു അധ്യക്ഷത വഹിച്ചു. ടി.ആര്‍ ഒ കുട്ടന്‍ മാസ്റ്റര്‍, പി.ഗിരീഷ് കുമാര്‍, കെ.എം.അഷ്‌റഫ് മാസ്റ്റര്‍, പി.എസ് മുഹമ്മദലി നവാസ് ഈര്‍പ്പോണ, എം.സി. നാസിമുദ്ദീന്‍, എ.കെ.കൗസര്‍ മാസ്റ്റര്‍, പി.പി.അബ്ദുള്‍ ഗഫൂര്‍, വി.ആര്‍ കാവ്യ, എം.ടി.അയ്യുബ് ഖാന്‍, സി.മുഹ്‌സിന്‍, ഷംസീര്‍ എടവലം തുടങ്ങിയവര്‍ സംസാരിച്ചു. ആസാദ് കാരാടി, അന്‍ഷാദ് മലയില്‍, രാജേഷ് കോരങ്ങാട്, നൊനിഷുക്കത്ത്, ഖദീജ സത്താര്‍, ഷീജ ദിലീപ്, സത്താര്‍ പള്ളിപ്പുറം, സി.പി.ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

