headerlogo
politics

മുഖ്യമന്ത്രിയുടെ അനാവശ്യ ആൻജിയോ പ്ലാസ്റ്റി പരാമർശം: പിന്തുണച്ച് ഡോക്ടർമാർ

മുഖ്യമന്ത്രിയുടെ പരാമർശത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജി നായർ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ എഴുതി

 മുഖ്യമന്ത്രിയുടെ അനാവശ്യ ആൻജിയോ പ്ലാസ്റ്റി പരാമർശം: പിന്തുണച്ച് ഡോക്ടർമാർ
avatar image

NDR news

05 Oct 2026 12:35 PM

കോഴിക്കോട്: രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ കാംപെയ്‌ൻ വേണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തെ പിന്തുണച്ച് ഡോക്ടർമാർരംഗത്ത്. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാൾ ഇത് തുറന്നുപറയാൻ ധൈര്യംകാണിച്ചല്ലോയെന്നും പ്രമുഖ ഡോക്ടർമാരടക്കം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

.    ഒരുനാൾ ആരെങ്കിലുമൊരാൾ സത്യം വിളിച്ചുകൂവും. അതിന് ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്നു മാത്രം. ഇത് രണ്ടുമുള്ള ഒരാൾ ഇതു തുറന്നുപറഞ്ഞത് നന്നായി. വളരെ നന്ദി. ഇത് 100 ശതമാനം സത്യം...” - മുഖ്യമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് കോഴിക്കോട് ഗവ: മെഡിക്കൽകോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജി. നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

NDR news
05 Oct 2026 12:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents