headerlogo
politics

സിപിഐഎം പാലക്കാട് ജില്ലയിൽ ജില്ലാ സെക്രട്ടറിയെ മാറ്റി

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സുരേഷ് ബാബുവിനെ മാറ്റി പകരം വി ചെന്താമരാക്ഷനെ സെക്രട്ടറിയക്കിയത്

 സിപിഐഎം പാലക്കാട് ജില്ലയിൽ ജില്ലാ സെക്രട്ടറിയെ മാറ്റി
avatar image

NDR news

05 Oct 2026 09:29 PM

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ അസാധാരണ നടപടിയുമായി പാർട്ടി സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃമാറ്റം സംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്. പാർട്ടി സമ്മേളന കാലയളവിലല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മിൽ അപൂർവ്വവും അസാധാരണവുമായ നടപടിയാണ്.

NDR news
05 Oct 2026 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents