headerlogo
politics

സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി കൊയിലാണ്ടി മണ്ഡലം

170 ൽ അധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അഭിനന്ദന സദസ്സ് സംഘടിപ്പിച്ചു

 സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി കൊയിലാണ്ടി മണ്ഡലം
avatar image

NDR news

06 Oct 2026 12:05 PM

കൊയിലാണ്ടി: തീവ്രവാദ ഭീഷണിക്കിടെ ധീരമായ ഇടപെടലിലൂടെ 170ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ അനുമോദിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദന സദസ്സ് സംഘടിപ്പിച്ചു.

.         ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

.         സംസ്ഥാന കൗൺസിൽ അംഗം വിനോദ് വായനാരി, എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബിനീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. വി. സത്യൻ, വി.കെ. ജയൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ദീപ കുനിയിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിതേഷ് കാപ്പാട്, പ്രഗീഷ് ലാൽ എന്നിവരും മറ്റ് ബിജെപി നേതാക്കളും പങ്കെടുത്തു.

NDR news
06 Oct 2026 12:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents