ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം : പ്രതിഷേധ പ്രകടനവും യോഗം നടന്നു
ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി :ഇന്ത്യ രാജ്യത്ത് ആർ എസ് എസി ന് കുഴലൂത്ത് നടത്തി എസ് ഐ ആറി ന്റെ പേരിൽ ഒരു വിഭാഗത്തെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കളഞ്ഞു കുളിക്കുകയും പട്ടികയിൽ പേരില്ലെങ്കിൽ പൗരത്വം നഷ്ടമാവുമെന്ന് ഭീതി ജനിപ്പിക്കുകയും ചെയ്ത മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്
. ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാജിദ് കൊറോത്ത് അധ്യക്ഷം വഹിച്ചു.
അഹമ്മദ് കുട്ടി ഉണ്ണികുളം , സാജിദ് നടുവണ്ണൂർ, വി കെസി ഉമർ മൗലവി, അഹമ്മദ് കോയ മാസ്റ്റർ, സി പി ബഷീർ ,ഒ കെ അമ്മദ് ,കെ കെ അബ്ദുല്ല മാസ്റ്റർ ,സമദ് പൂനത്ത്,പോക്കർ കുട്ടി മാസ്റ്റർ കുഞ്ഞയിക്കൽ, അബ്ദുറഹിമാൻ ,മജീദ് ഉള്ളിയേരി ,ഇബ്രാഹിം കുട്ടി മാസ്റ്റർ ,എം കെ ജലീൽ, ആലി മാസ്റ്റർ ,അബ്ദു സലാം കായണ്ണ ,കെ.ടി. കെ റഷീദ്, കെ ഉസ്മാൻമാസ്റ്റർ,കെ സി ബഷീർ, പി സി അബൂബക്കർ, എം പി അസ്സൻകോയ ,കെ അബ്ദുൽമജീദ് , എം വി എ റഹ്‌മാൻ, പി സി ബഷീർ, കെ ഹക്കീം മാസ്റ്റർ, ടി എം അസീസ് , പി കെ നാസർ,കെ അസ്‌ലം ,റഹീം എടത്തിൽ, സി കെ അബ്ദുറഹ്മാൻ, ടി പി ഹമീദ്, ടി നിസാർ ,ബാപ്പൻകുട്ടി നടുവണ്ണൂർ, സുഹാജ് നടുവണ്ണൂർ, വി എസ് ഹമീദ്, ഒ കെ നവാസ്,സിറാജ് ചിറ്റേടത്ത്, സക്കീർ പൂനത്ത്, പി എച് ഷമീർ ,ഫസൽ കൂനഞ്ചേരി, അൽത്താഫ് പനങ്ങാട്, ഷാബിൽ എടത്തിൽ എന്നിവർ സംസാരിച്ചു.

