headerlogo
politics

കെഎസ്ആർടിസി ബസ് സ്പോൺസർ ചെയ്ത ആദ്യ എംഎൽഎ അഡ്വ. പ്രവീൺകുമാർ

എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയുടെ പ്രൊപ്പോസൽ കൊയിലാണ്ടി എംഎൽഎ അഡ്വ. പ്രവീൺകുമാർ ജില്ലാ കലക്ടർക്ക് കൈമാറി

 കെഎസ്ആർടിസി ബസ് സ്പോൺസർ ചെയ്ത ആദ്യ എംഎൽഎ അഡ്വ. പ്രവീൺകുമാർ
avatar image

NDR news

07 Oct 2026 09:11 AM

കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ എം.എൽ.എ. ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ കൈമാറി കൊയിലാണ്ടി: കെ.എസ്.ആർ.ടി.സി. ബസ് വാങ്ങുന്ന തിനായി എം.എൽ.എ. ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ കോഴിക്കോട് ജില്ലാ കളക്ടർക്ക് കൈമാറി. കൊയിലാണ്ടി എം.എൽ.എ. അഡ്വ. കെ. പ്രവീൺ കുമാറാണ് തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറിയത്.

.      കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് ബസ് വാങ്ങുന്നതിനുള്ള 40 ലക്ഷം രൂപയുടെ പ്രൊപ്പോസൽ കൈമാറിയത്. എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് വാങ്ങുന്നതിനായി തുക നീക്കിവെക്കുന്ന ആദ്യ എം.എൽ.എ.യാണ് കെ. പ്രവീൺ കുമാറെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

.    പുതിയ ബസിന്റെ റൂട്ട് ജനപ്രതിനിധികളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

NDR news
07 Oct 2026 09:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents