കെഎസ്ആർടിസി കാർഗോ സർവീസ് തുടങ്ങുന്നു
വരുമാനം വർദ്ധിപ്പിക്കാൻ കെഎസ്ആർടിസി തുടങ്ങുന്ന കാർഗോ സർവീസ് ഇന്ന് മന്ത്രി സിപി ജോൺ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി കാർഗോ സേവനങ്ങൾ ആരംഭിക്കുന്നു. നിലവിൽ വിജയകരമായി നടപ്പാക്കിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം
. കാർഗോ സർവീസിന്റെ ഫ്ലാഗ് ഓഫ് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ മന്ത്രി സി.പി.ജോൺ നിർവഹിക്കും. രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കുന്ന കാർഗോ സേവനങ്ങളുടെ മാതൃക പഠിച്ചാണ് കെഎസ്ആർടിസി ഈ മേഖലയിലേക്ക് കടക്കുന്നത്.
. ലോജിസ്റ്റിക് രംഗത്തെ പ്രവർത്തനം വിപുലീകരിക്കുന്നതിലൂടെ വരുമാന സ്രോതസുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എംപി, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ തുടങ്ങിയവർ പങ്കെടുക്കും.

