headerlogo
politics

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എൻടിപിസിയുമായി ധാരണാപത്രം

കായംകുളത്ത് 2000 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാൻ കെഎസ്ഇബി . എൻ ടിപിസിയുമായി ധാരണാപത്രം ഒപ്പുവെക്കും

 വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എൻടിപിസിയുമായി ധാരണാപത്രം
avatar image

NDR news

07 Oct 2026 03:21 PM

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമൊരുക്കാൻ എൻടിപിസി ലിമിറ്റഡിന്റെ പിന്തുണ. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കാൻ കെഎസ്ഇബിയും എൻടിപിസിയും ഉടൻ ധാരണാപത്രം ഒപ്പുവെക്കും.

.     വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാങ്കേതിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. വൈദ്യുതി മേഖലയിൽ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ നിറവേറ്റുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതും പരിഗണനയിലാണന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

NDR news
07 Oct 2026 03:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents