headerlogo
politics

ഡൽഹിയിൽ സമരം ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് കേരളത്തിൽ എല്ലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു

 ഡൽഹിയിൽ സമരം ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
avatar image

NDR news

07 Oct 2026 07:03 AM

തിരുവനന്തപുരം: ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നടപടി പ്രതിഷേധാർഹം എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അറസ്റ്റിലായവർ ധർമ്മ സമരത്തിന് നേതൃത്വം നൽകിയവർ. ഇന്ന് വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

.     കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ബുധനാഴ്ച വൈകുന്നേരം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

.    ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധർമ്മസമരത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു അകാരണമായി കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നത് പ്രകടമായ വസ്തുതയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശത്തെ കശാപ്പ് ചെയ്യുന്ന നിലപാടുകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആ സ്ഥാനത്ത് തുടരാൻ അർഹനല്ല.

.     തിരഞ്ഞെടുപ്പ് കമ്മീഷനിലെ തന്നെ ഭൂരിപക്ഷ അംഗങ്ങളുടെ ന്യായമായ തീരുമാനങ്ങളെ അവഗണിച്ചുകൊണ്ടാണ് നിരവധി പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന ആരോപണം ഗൗരവമുള്ളതാണ്. സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന തെറ്റായ വാദം പോലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഉയർന്നത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

.      ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

NDR news
07 Oct 2026 07:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents