headerlogo
politics

പേരാമ്പ്ര കോളേജിൽ എസ്എഫ്ഐക്ക് വൻ മുന്നേറ്റം

പേരാമ്പ്ര സികെജി കോളേജിലും കോഴിക്കോട് സർവ്വകലാശാല റീജിയണൽ സെന്ററിലും എസ്എഫ്ഐക്ക് മികച്ച വിജയം

 പേരാമ്പ്ര കോളേജിൽ എസ്എഫ്ഐക്ക് വൻ മുന്നേറ്റം
avatar image

NDR news

07 Oct 2026 05:55 PM

പേരാമ്പ്ര : പേരാമ്പ്രയിലെ രണ്ട് പ്രധാന ക്യാമ്പസുകളിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ശ്രദ്ധേയമായ നേട്ടം. സി.കെ.ജി കോളേജിൽ 20 സീറ്റുകളിൽ 9 സീറ്റുകളിൽ എസ്‌എഫ്‌ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കാലിക്കറ്റ് സർവകലാശാല റീജിയണൽ സെന്ററിൽ മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

.     സി.കെ.ജി കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ, ഫൈൻ ആർട്സ് സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ ഉൾപ്പെടെ ഒമ്പത് സീറ്റുകളിലാണ് എസ്‌എഫ്‌ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.കാലിക്കറ്റ് സർവകലാശാല റീജിയണൽ സെന്ററിലാകട്ടെ മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർത്ഥികൾക്ക് എതിരാളികളില്ലാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്.രണ്ട് ക്യാമ്പസുകളിലെയും തിരഞ്ഞെടുപ്പ് ഫലം എസ്‌എഫ്‌ഐ പ്രവർത്തകർ ആഹ്ലാദത്തോടെയാണ് ഏറ്റെടുത്തത്. വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളോടുള്ള വിദ്യാർത്ഥികളുടെ പിന്തുണയാണ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്ന് എസ്‌എഫ്‌ഐ നേതാക്കൾ പ്രതികരിച്ചു.

NDR news
07 Oct 2026 05:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents