headerlogo
politics

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി ടി ടി ഇസ്മായിൽ സ്ഥാനമേറ്റു

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടേരിയും ട്രഷററായി എൻ സി അബൂബക്കറിനെയും തിരഞ്ഞെടുത്തു

 മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി ടി ടി ഇസ്മായിൽ സ്ഥാനമേറ്റു
avatar image

NDR news

07 Oct 2026 05:52 PM

കോഴിക്കോട്: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം. ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി ടിടി ഇസ്മയിലിനെ തെരഞ്ഞെടുത്തു.നേരത്തെ മുസ്ലീം ലീ​ഗിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഈ കാലയളവിൽ വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ പാർട്ടി നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ഇസ്മയിൽ സജീവമായിരുന്നു. വെങ്ങളം കാട്ടിലെപീടിക സ്വദേശിയാണ്.

.     മുസ്ലീം ലീ​ഗ് ജില്ലാ ജനറൽ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടിരിയേയും ട്രഷററായി എൻ.സി അബൂബക്കറിനെയും നിയോഗിച്ചു. വൈസ് പ്രസിഡണ്ടുമാരായി എൻ.പി മുഹമ്മദാലി (നാദാപുരം), അനീസ് ആദം (കോ ഴിക്കോട്), കെ.വി മുഹമ്മദ് (താമരശ്ശേരി) എന്നിവരേയും സെക്രട്ടറിമാരായി പി.കെ ഷ റഫുദ്ദീൻ (കുന്ദമംഗംലം), ടി മൊയ്തീൻകോയ (കൊടുവള്ളി), റിയാസ് അരിക്കാട് (ബേപ്പൂർ), കെ.എം.എ റഷീദ് (കു ന്ദമംഗലം) എന്നിവരേയും നിയമിച്ചു.

NDR news
07 Oct 2026 05:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents