കൊടുവള്ളി നഗരസഭാ യുഡിഎഫ് കൗണ്‍സിലര്‍ രാജിവെച്ചു
കൊടുവള്ളി നഗരസഭയിലെ കോൺഗ്രസ് കൗൺസിലറും വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർപേഴ്സനുമായ ബിന്ദു അനിൽകുമാറാണ് സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിവെച്ചത്
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ നാലാം ഡിവിഷനായ പൊയിലങ്ങാടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിന്ദു അനില്‍ കുമാറാണ് രാജിവെച്ചത്. നഗരസഭാ സെക്രട്ടറിക്ക് രാജി കൈമാറി. വിദ്യാഭ്യാസ, കലാ- കായിക സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ബിന്ദു അനില്‍ കുമാര്‍.
. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് രാജി. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡിവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കോഴിക്കോട് റീജണല്‍ ഓഫീസിലാണ് നിയമനം. ജോലി ലഭിച്ച സാഹചര്യത്തില്‍ കൗണ്‍സിലര്‍ സ്ഥാനം തുടരാന്‍ കഴിയാത്തതിനാലും ഒക്ടോബര്‍ എട്ടിന് മുമ്പ് ജോലിയില്‍ പ്രവേശിക്കേ ണ്ടതിനാലുമാണ് രാജിവെച്ചതെന്ന് ബിന്ദു അനില്‍ കുമാര്‍ പറഞ്ഞു.

