കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
അത്തോളി : രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അത്തോളി ടൗണിൽ പ്രകടനം നടത്തി. അത്താണിയിൽ നിന്നാരംഭിച്ച പ്രകടനം ഹൈസ്‌കൂൾ ജംഗ്ഷനിൽ സമാപിച്ചു. പ്രകടനത്തിന് മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട്, ഡിസി സി ജനറൽ സെക്രട്ടറി ജൈസൽ അത്തോളി, കെ.പി.ഹരിദാസൻ, ശാന്തിമാവീട്ടിൽ, രാജേഷ് കൂട്ടാക്കിൽ, വി.ടി.കെ ഷിജു, ടി.പി. ജയപ്രകാശ്, ടി.കെ രവീന്ദ്രൻ , അശ്വതി അബിൻ, ടി.പി അശോകൻ എന്നിവർ നേതൃത്വം നൽകി.

