headerlogo
politics

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി സമരം ഇന്ന് തുടങ്ങും

ഇന്ന് നടക്കുന്ന സിജെപി സമരത്തെ നേരിടാന്‍ വിപുലമായ സജീകരണങ്ങളാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്

 തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി സമരം ഇന്ന് തുടങ്ങും
avatar image

NDR news

10 Oct 2026 10:06 AM

ഡൽഹി: ദില്ലി പൊലീസിനും സൈനിക അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും പുറമേ എഴുപത് കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചിട്ടുണ്ട്. ഗതാഗത ക്രമീകരണങ്ങള്‍ മുതല്‍ ഇന്റര്‍നെറ്റ് നിരോധനം വരെയുള്ള നടപടികള്‍ സ്വീകരിച്ച്‌ സമരത്തെ നേരിടാനാണ് പൊലീസ് നീക്കം. അമ്പത്തി ഏഴ് മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ രാത്രി ഒന്‍പത് മണിമുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഒപ്പം ജന്തര്‍ മന്തിറിന് ചുറ്റുമുള്ള മേഖലകളിലേക്ക് ഊബര്‍, ഓല, റാപ്പിഡോ സൈകര്യങ്ങളും ലഭ്യമായിരിക്കില്ല. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങള്‍ക്ക് പുറമേ ഇന്നലെ രാത്രി പത്ത് മണി മുതല്‍ കര്‍ത്തവ്യപഥിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

NDR news
10 Oct 2026 10:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents