headerlogo
politics

സിപിഎം നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു

സിജെപിയ്ക്ക് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു

 സിപിഎം നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു
avatar image

NDR news

10 Oct 2026 09:20 PM

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കാനെത്തിയ സിപിഎം നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, പി രാജീവ് തുടങ്ങിയവരാണ് കസ്റ്റഡിയിലായത്. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെ പിടികൂടിയ നേതാക്കളെ ഹരിയാന അതിര്‍ത്തിയിലെ താല്‍ക്കാലിക കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ടുപോയി.

NDR news
10 Oct 2026 09:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents